---
title: "ആകെ നാണക്കേട് ...! ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ ന‌‌ടപ‌ടി, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കി"
english_title: " Youth Congress Expels Worker Arrested in Kasaragod Drug Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378046/ youth-congress-expels-worker-kasaragod-drug-case"
published_at: "2026-08-11T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b4e709938b_youth-congress-expels-worker-kasaragod-drug-case.jpg"
keywords: ["Kasaragod MDMA Arrest", "Youth Congress", "Drug Case", "Muhammad Husain"]
---

# ആകെ നാണക്കേട് ...! ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ ന‌‌ടപ‌ടി, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കി

> **Lead Summary:** കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെയാണ് അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് എന്നാണ് പാർട്ടിയുടെ വിശദീകരണം.

## Article Content

കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെയാണ് അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് എന്നാണ് പാർട്ടിയുടെ വിശദീകരണം.

മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.

ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ അതിന് നേതൃത്വം നൽകുന്നതായും, പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന ചുമതല നൽകിയിട്ടില്ലെന്ന് മന്ത്രി ഒ.ജെ ജനീഷ് വ്യക്തമാക്കി.

തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

**English Summary:**

Youth Congress has expelled Muhammad Husain, a Perumbavoor Valiyakulum unit member arrested in a Kasaragod drug case, from primary membership on the 9th itself. Photos of the accused with Congress leaders including VD Satheesan had gone viral. CPM's MV Govindan alleged the accused was a regular visitor to the CM's office. Minister O.J. Jeneesh denied giving him any social media coordinator role, while MLA Muhammad Shiyas said taking photos with leaders cannot be prevented.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378046/ youth-congress-expels-worker-kasaragod-drug-case)